Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anchal

യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വം; ആ​ൺ​സു​ഹൃ​ത്ത് പി​ടി​യി​ൽ

കൊ​ല്ലം: ‌കൊ​ല്ലം അ​ഞ്ച​ലി​ൽ യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ആ​ൺ​സു​ഹൃ​ത്ത് പി​ടി​യി​ൽ. ക​ല്ല​മ്പ​ലം സ്വ​ദേ​ശി റെ​ജി ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ട​മു​ള​യ്ക്ക​ൽ വാ​ഴോ​ട് സ്വ​ദേ​ശി ലി​സി​ക്ക് ആ​ണ് പൊ​ള്ള​ലേ​റ്റ​ത്. ‌

ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ ആ​യി​രു​ന്നു സം​ഭ​വം. പ്ര​തി ലി​സി​യു​ടെ ദേ​ഹ​ത്ത് തി​ന്ന​ർ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ലി​സി​യു​ടെ മു​ഖ​ത്തും ക​ഴു​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ലും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ലി​സി നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കു​റ​ച്ചു​നാ​ളു​ക​ളാ​യി ഇ​രു​വ​രും ഒ​രു​മി​ച്ച് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ലി​സി ഹോം ​ന​ഴ്സിം​ഗ് ജോ​ലി​ക്ക് പോ​കു​ന്ന​ത് റെ​ജി​ക്ക് ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Kerala

കാ​പ്പ കേ​സ് പ്ര​തി അ​ഞ്ച​ലി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

അ​ഞ്ച​ല്‍ : മു​ന്‍ ക്ഷേ​ത്ര മേ​ല്‍​ശാ​ന്തി​യാ​യി​രു​ന്ന യു​വാ​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ഞ്ച​ല്‍ കോ​ള​ജ് ജം​ഗ്ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലോ​ഡ്ജി​ലാ​ണ് നൂ​റ​നാ​ട് വൃ​ന്ദാ​വ​ന​ത്തി​ല്‍ രാ​ജേ​ഷ്‌​കു​മാ​ര്‍ (36) നെ ​തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

രാ​ജേ​ഷി​ന്‍റെ സു​ഹൃ​ത്ത് രാ​വി​ലെ എ​ത്തി ക​ത​കി​ല്‍ ത​ട്ടി വി​ളി​ച്ചി​ട്ടും തു​റ​ക്കാ​തെ​വ​ന്ന​തോ​ടെ ലോ​ഡ്ജ് ജീ​വ​ന​ക്കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ എ​ത്തി ജ​ന​ല്‍ വ​ഴി നോ​ക്കി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ന്ന​ത്. ഉ​ട​ന്‍ വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് എ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​രി​ച്ച രാ​ജേ​ഷ് കു​മാ​ര്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.

ഇ​യാ​ള്‍​ക്കെ​തി​രെ അ​ടു​ത്തി​ടെ ആ​ല​പ്പു​ഴ പോ​ലീ​സ് കാ​പ്പ നി​യ​മം ചു​മ​ത്തി​യി​രു​ന്നു. മു​മ്പ് വ​ട​മ​ണ്‍ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യി​രു​ന്നു രാ​ജേ​ഷ്‌​കു​മാ​ര്‍.

Kerala

മോ​ഷ​ണ​ക്കേ​സി​ൽ ഭാ​ര്യ അ​റ​സ്റ്റി​ൽ; ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

കൊ​ല്ലം: മാ​ല​മോ​ഷ​ണ​ക്കേ​സി​ൽ ഭാ​ര്യ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. കൊ​ല്ലം അ​ഞ്ച​ലി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ഞ്ച​ൽ പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യാ​യ റ​ഫീ​ഖാ​ണ് (35) വീ​ടി​നു​ള്ളി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മോ​ഷ​ണ​ക്കേ​സി​ൽ റ​ഫീ​ഖി​ന്‍റെ ഭാ​ര്യ സ​ബീ​ന അ​റ​സ്റ്റി​ലാ​യി​രു​ന്നു. നി​ല​വി​ൽ ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. ​തീ പ​ട​രു​ന്ന​തു ക​ണ്ട നാ​ട്ടു​കാ​രാ​ണ് അ​ഞ്ച​ൽ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

റ​ഫീ​ഖി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 16 നാ​ണ് റ​ഫീ​ഖി​ന്‍റെ ഭാ​ര്യ സ​ബീ​ന​യെ മോ​ഷ​ണ​ക്കു​റ്റ​ത്തി​നു പോ​ലീ​സ് അ​റ​സ്‌​റ്റു ചെ​യ്‌​ത​ത്‌. അ​ഞ്ച​ലി​ൽ നി​ന്നും കു​ള​ത്തൂ​പ്പു​ഴ​യ്ക്ക് പോ​യ സ്വ​കാ​ര്യ​ബ​സി​ൽ യാ​ത്ര ചെ​യ്ത കു​ഞ്ഞി​ന്‍റെ സ്വ​ർ​ണ കൊ​ലു​സ് സ​ബീ​ന ക​വ​ർ​ന്നി​രു​ന്നു.

ഇ​തി​നു​മു​മ്പും മോ​ഷ​ണ​ക്കേ​സി​ൽ സ​ബീ​ന അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം അ​ഞ്ച​ലി​ലെ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ കു​ഞ്ഞി​ന്‍റെ മാ​ല മോ​ഷ്ടി​ച്ച സ​ബീ​ന​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചി​രു​ന്നു.

District News

അ​ഞ്ച​ലി​ല്‍ തെ​രു​വുനാ​യ ആ​ക്ര​മ​ണം: നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ല്‍ തെ​രു​വുനാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെയാണ ്സംഭവം. അ​ഞ്ച​ൽ കാ​ളച​ന്ത​യ്ക്ക് സ​മീ​പ​ത്തും അ​ഞ്ച​ൽ ച​ന്ത​മു​ക്ക് പ​രി​സ​ര​ത്തു​മാ​യി തെ​രു​വുനാ​യ ഓ​ടി​ന​ട​ന്ന് നി​ര​വ​ധി​പേ​രെ ക​ടി​ച്ചു. നാ​യ​യെ പി​ന്നീ​ട് നാ​ട്ടു​കാ​ര്‍ ത​ല്ലി​ക്കൊ​ന്നു.

പ​ത്തോ​ളം പേ​ർ​ക്ക് നാ​യ​യു​ടെ അ​ക്ര​മ​ണ ത്തി​ൽ പ​രി​ക്കേ​റ്റ​താ​യാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. ഇവർ അ​ഞ്ച​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. അ​ഞ്ച​ല്‍ പ​ട്ട​ണം കേ​ന്ദ്രീ​ക​രി​ച്ച് കു​റ​ച്ച​ധി​കം നാ​ളു​ക​ളാ​യി തെ​രു​വുനാ​യ​ക​ളു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്.

രാ​വെ​ന്നോ പ​ക​ലെ​ന്നോ ഇ​ല്ലാ​തെ തെ​രു​വുനാ​യ ശ​ല്യത്തി​ൽ പൊ​റു​തി​മു​ട്ടു​ക​യാ​ണ് ജ​നം. അ​ഞ്ച​ല്‍ പ​ട്ട​ണ​ത്തി​ല്‍ പോ​ലും വ​ലി​യ കൂ​ട്ട​മാ​യി എ​ത്തു​ന്ന തെ​രു​വുനാ​യ​്ക്ക ള്‍ ഉ​യ​ര്‍​ത്തു​ന്ന​ത് വ​ലി​യ ഭീ​ഷ​ണി​യാ​ണ്. കാ​ല്‍ന​ട, ഇ​രു​ച​ക്ര യാ​ത്രി​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും തെ​രു​വുനാ​യ ശ​ല്യം മൂ​ലം അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം ചെ​റു​ത​ല്ല.

Latest News

Corehub Up